തിരുവനന്തപുരം : മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ധാർമികതയും മൂല്യങ്ങളും ഇല്ലാതാകാതിരിക്കാനും പൊതുവിദ്യാഭ്യാസം വളരണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകൾ വിദ്യാഭ്യാസത്തിനായി പ്രത്യേക അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയാണെന്നും സമ്മേളനം വിലയിരുത്തി.
അസംതൃപ്തമായ അധ്യാപക സമൂഹവും വിദ്യാഭ്യാസ മേഖലയുമാണ് കഴിഞ്ഞ ഏഴ് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു കൊണ്ടിരിക്കുന്നു. ഈയവസരത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പൊതുബോധം വളരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി.
വെഞ്ഞാറമൂട് ഗവ.യു.പി.സ്‌കൂളിൽ നടന്ന ജില്ലാ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി.അമാനുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ പ്രമേയ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം സ്വാഗതവും ജില്ലാ ട്രഷറർ ഹാഷിം മേലഴികം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:-
ജമീൽ ജെ (ജില്ലാ പ്രസിഡൻറ്), പ്രകാശ് പോരേടം (ജില്ലാ ജനറൽ സെക്രട്ടറി), ഹാഷിം മേലഴികം (ട്രഷറർ), ശുഹൈബ് കെ (ഓർഗനൈസിംഗ് സെക്രട്ടറി), ഹൻസീർ എ (അസോസിയേറ്റ് ജനറൽ സെക്രട്ടറി)
വൈസ് പ്രസിഡൻറ്മാർ : ശിഹാബുദ്ദീൻ എസ്, മുനീർ കൂരവിള, ബിന്ദു.വി
സെക്രട്ടറിമാർ : മുഹമ്മദ് റാസി, അക്ബർഷ, സീനാ മോൾ
വനിതാ വിംഗ് ചെയർപേഴ്സൺ : ബുഷ്റ
കൺവീനർ : സൽമ എച്ച്