spot_imgspot_img

പൂയം തിരുനാൾ ഗൗരി പാർവതീ ബായിക്ക് ഷെവലിയർ പുരസ്കാരം

Date:

തിരുവനന്തപുരം: പദ്‌മശ്രീയ്ക്ക് പിന്നാലെ മറ്റൊരു ബഹുമതി കൂടെ കവടിയാർ രാജകുടുംബത്തിലേക്ക്. പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതി ലഭിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായിക്ക് പദ്‌മശ്രീ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊട്ടാരത്തിൽ അടുത്ത സന്തോഷ വാർത്ത എത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഗൗരി പാർവതീ ബായിയെ ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ചിരിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയിപ്പായി ലഭിച്ചത്. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈൻസ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറീ മാത്തൗയാണ് ഇക്കാര്യം കത്തിലൂടെ അറിയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp