spot_imgspot_img

നാട്യശാസ്ത്രത്തിന്റെ ഭാവശൈലിയിൽ നവരസ വസ്ത്ര ശേഖരവുമായി ലുലു സെലിബ്രേറ്റ്

Date:

കൊച്ചി : രസാഭിനയത്തിന്റെ മുഖഭാവഭങ്ങൾ വരച്ചിടുന്ന നവരസങ്ങളുടെ ശൈലിയിൽ നവീനമായ നൂലിഴകൾ കൊണ്ട് ചേർത്ത നവരസ വസ്ത്രശേഖരം ലുലു സെലിബ്രേറ്റ് അവതരിപ്പിച്ചു. ബ്രൈഡൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി പ്രത്യേകം നിർമ്മിച്ച വസ്ത്രശേഖരമാണ് നവരസ. ഇരുത്തിനാല് കാരറ്റ് സ്വർണം, വെള്ളി, ജെർമ്മൻ സിലവർ നൂലിഴകൾ കൊണ്ട് രൂപപ്പെടുത്തിയ ക്ലാസിക് – മോഡേൺ വസ്ത്ര ശേഖരമാണ് നവരസ.

ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വിസ്മയം സമ്മാനിച്ച ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് ഉത്സവിന്റെ സമാപനദിനത്തിൽ, താരങ്ങളായ ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് നവരസ കളക്ഷൻസ് അവതരിപ്പിച്ചു. ക്ലാസിക്കൽ, മോഡേൺ സ്റ്റൈലുകളിൽ ആകർഷകമായ ശേഖരമാണ് നവരസയിൽ ഒരുക്കിയിരിക്കുന്നത്.

അഞ്ച് ദിവസം നീണ്ട നിന്ന ലുലു വെഡ്ഡിംഗ് ഉത്സവ് കൊച്ചിക്ക് ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വിപുലമായ അനുഭവമാണ് നൽകിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയായി മാറി വെഡ്ഡിംഗ് ഉത്സവ്. .വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കിഴിൽ അണിനിരത്തിയായിരുന്നു ഉത്സവ്.

വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തിയതിനൊപ്പം വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും സൗകര്യം ഒരുക്കിയിരുന്നു. കലാപരിപാടികളും, ബ്രൈഡൽ ഫാഷൻ ഷോ എന്നിവ മിഴിവേകി. വ്യത്യസ്ഥമായ വിവാഹ വിഭവങ്ങൾ രുചിച്ചറിയാൻ വിവാഹഫുഡ് സ്പെഷ്യൽ സ്റ്റാളും വേറിട്ട അനുഭവമായി. റോയൽ വിന്റേജ് കാറുകളുടെ പ്രദർശനം മികച്ച അനുഭവമാണ് ഉപഭോക്താകൾക്ക് സമ്മാനിച്ചത്.

ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ത്ഥ് ശശാങ്കന്‍, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വൈഷ്ണവ് ഡി ദാസ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp