spot_imgspot_img

രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയ കുഴപ്പത്തിന്റെയും പിടിയിലാണെന്ന് രമേശ്‌ ചെന്നിത്തല

Date:

തിരുവനന്തപുരം: രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയ കുഴപ്പത്തിന്റെയും പിടിയിലാണെന്നത് തർക്കമില്ലാത്ത വസ്തുതയാണെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല. മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസ്ഥിരതയും അസാധാരണമായ സാമ്പത്തിക അസമത്വവും , വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷവുമാണ് നിലനിൽക്കുന്നതെന്നും കലുഷിതമായ ഈ സാഹചര്യത്തിൽ അടിമുടി മാറ്റമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

മാറ്റമാഗ്രഹിക്കുന്ന ജനങ്ങളിൽ കുടുതൽ ആത്മവിശ്വാസവും കരുത്തും നൽകുകയെന്ന സാമൂഹികമായ ഉത്തരവാദിത്തം സാഹിത്യ നായകന്മാർ പൂർണ്ണമായി നിർവ്വഹിക്കുന്നുണ്ടോയെന്ന് അവർ സ്വയം വിലയിരുത്തേണ്ടതാണ്. കോൺഗ്രസ് സർക്കാരുകളുടെ ഭരണകാലത്തല്ലാം സർക്കാരിന്റെ നയങ്ങളെയും ചെയ്തികളെയും വിമർശിച്ചിരുന്ന നമ്മുടെ ഏറിയ പങ്ക് സാഹിത്യകാരന്മാരും ഇന്നത്തെ സർക്കാറിന്റെ ചെയ്തികൾക്കെതിരെയോ, അല്ലെങ്കിൽ സ്ത്രീ സുരക്ഷക്കെതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളിലോ പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പലപ്പോഴും സാഹിത്യ നായകന്മാർ കാശിക്കു പോയതായി തോന്നിപോകുന്നു.

രാഷ്ട്രീയ അധികാരത്തിലുടെ സംഘ പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു ബി ജ് പി നടത്തിയ കലാപത്തിലൂടെ ബാബറി മസ്ജിദ് തകർത്തത്. ആ ഒറ്റ സംഭവത്തിന്റെ പേരിലായിരുന്നു അന്ന് യുപി ഭരിച്ചിരുന്ന കല്യാൺ സിംഗ് ഗവൺമെന്റിനെ അന്നത്തെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത്. പളളി തകർത്ത ബിജെപി യെ വിമർശിക്കുന്നതിനു പകരം കോൺഗ്രസിനെ പഴിക്കാൻ സമയം കണ്ടെത്തിയവരുടെ താൽപ്പര്യത്തിനു പിന്നിൽ തെറ്റിദ്ധാരണകൾ പടച്ചുവിടുകയെന്നതായിരുന്നു , സംഘ പരിവാറിന്റെ രാഷ്ട്രീയ അധികാരത്തെ അതേ മാർഗ്ഗത്തിലുടെ മറികടക്കാനുളള ഏക പോം വഴി മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിന്ന് രാഷ്ട്രീയ അധികാരം തിരിച്ചു പിടിച്ച് വർഗ്ഗീയതയെ തുരുത്തുകയെന്നതാണ്.

കോൺഗ്രസ് എന്നും വർഗ്ഗീയതക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാറത്തെ ദുർബലപ്പെടുത്തുന്ന ഒരു ശക്തികളുമായി സന്ധിചെയ്ത ചരിത്രവും കോൺഗ്രസിനില്ല. രാജ്യത്ത് സമഭാവനയും സഹോദര്യവും നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് നിർവ്വഹിച്ചു പോരുന്നതെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp