തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിൽന്യായീകരണവുമായി സിപിഐഎം രേഖ. വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണെന്നാണ് സിപിഐഎം രേഖയിൽ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പറയുന്നത്. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും രേഖയില്‍ പറയുന്നു. സംസ്ഥാനത്തേ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന നിലപാടാണെന്നും രേഖയിൽ പറയുന്നു.
അതെ സമയം വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ് അയച്ചിരുന്നു. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. എന്നാൽ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി ഹർജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.