spot_imgspot_img

പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലുമാളില്‍ പുഷ്പമേള

Date:

തിരുവനന്തപുരം : ലോകത്തെ ഏറ്റവും മധുരമുള്ള പഴത്തിൻ്റെ തൈ. ഭാഗ്യ സസ്യമെന്ന് പേര് കേട്ട ചെടി. മുക്കാൽക്കിലോ ഭാരം വരുന്ന പഴം നൽകുന്ന സസ്യം. വെള്ളം നിറച്ച് കമഴ്ത്തി വെച്ചാലും ചോരാത്ത കളിമണ്‍ മാജിക് കൂജ. ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ പ്രകൃതിയുടെ ഇത്തരം അപൂര്‍വ്വതകളുടെ കാഴ്ചകൾ നിരവധി. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമ താരം സൗപര്‍ണിക സുഭാഷ് പുഷ്പമേള ഉദ്ഘാടനം ചെയ്തു.

തായ്ലന്‍ഡ്, ബ്രസീല്‍, മലേഷ്യ ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും വേറിട്ട കാഴ്ചകളാണ് ലുലു പുഷ്പമേളയെ ആകര്‍ഷകമാക്കുന്നത്.

പിച്ചര്‍, വെറിഗേറ്റഡ് ജെയ്ഡ്, കലാത്തിയ, മിക്കാഡോ, പച്ചീര, ഇസെഡ്-ഇസെഡ്, ആന്തൂറിയം, ഓര്‍ക്കിഡ്, അഡേണിയം, സില്‍വര്‍ ഡസ്റ്റ്, മണിമുല്ല, ഓര്‍ണമെന്‍റല്‍ കാബേജ്, മെലെസ്റ്റോമ ഉള്‍പ്പെടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിന് അനുയോജ്യമായവ, വായു ശുദ്ധീകരണ സസ്യങ്ങള്‍, പല വര്‍ണ്ണങ്ങളിലുള്ള റോസ, ബോഗണ്‍വില്ല അടക്കം സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തഞ്ഞൂറിലധികം വൈവിധ്യങ്ങളാണ് മേളയിലുള്ളത്. 10 വര്‍ഷം കൊണ്ട് സിഗ് സാഗ് ആകൃതിയില്‍ വേരുകള്‍ വളരുന്ന ഫിഗ് ബോണ്‍സായി, ഒന്‍പത് വര്‍ഷം കൊണ്ട് വളരുന്ന വായുശുദ്ധീകരണ സസ്യമായ മണി ജേഡ് തുടങ്ങിയവയും കൗതുകക്കാഴ്ചകളാണ്.

മാംഗോസ്റ്റീൻ, മരമുന്തിരി, സീഡ്ലസ് ഹണിവാട്ടര്‍ ആപ്പിള്‍, ബനാന സപ്പോട്ട, തേന്‍ അമ്പഴം, മിറാക്കിള്‍ ഫ്രൂട്ട്, അബിയു, വെല്‍വെറ്റ് ആപ്പിള്‍, ഇസ്രയേല്‍ അത്തി, തായ്ലന്‍ഡ് ചാംബ, പീനട്ട് ബട്ടര്‍, റോസ് മേരി, റെഡ് ഗുവ തുടങ്ങി ആറ് മുതല്‍ പന്ത്രണ്ട് മാസം കൊണ്ട് കായ്ക്കുന്ന ഫലസസ്യങ്ങളുടെ തൈകളും മേളയില്‍ ലഭ്യമാണ്. കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിനുണ്ട്. വൈവിധ്യമാര്‍ന്ന കളിമണ്‍ ചട്ടികള്‍, ഗാര്‍ഡനിംഗ് ഫര്‍ണിച്ചര്‍ എന്നിങ്ങനെ ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp