spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ്‌ ‘സ്നേഹസ്പർശം’ പരിപാടിയുടെ ഭാഗമായി മഹിളാ കോൺഗ്രസ്‌ പൊതിച്ചോറ് വിതരണം ചെയ്തു

Date:

ചിറയിൻകീഴ് : യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പൊതിച്ചോറ് വിതരണ പരിപാടിയിൽ ഇന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നടന്ന പൊതിച്ചോറ് വിതരണം മഹിളാ കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.

മഹിളാ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് ജയന്തി കൃഷ്ണ വിതരണോദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ്‌ നേതാക്കളായ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം വി.ബേബി, കിഴുവിലം ഗ്രാമപഞ്ചായത്തംഗം സലീന റഫീഖ്, മഹിളാ കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡണ്ട് വത്സലകുമാരി, ജനറൽ സെക്രട്ടറി ജയശ്രീ, ചിറയിൻകീഴ് മണ്ഡലം പ്രസിഡണ്ട് ഷുമ, ട്രഷറർ അജിത എനിവർ നേതൃത്വം നൽകി.

കോൺഗ്രസ് നേതാക്കളായ പെരുമാതുറ എസ്.എം.ഷഹീർ, കൂന്തള്ളൂർ മണ്ഡലം പ്രസിഡണ്ട് ബിജു, അനിൽ പുളിമൂട്, സജീവ് മുടപുരം, രാധാകൃഷ്ണൻ, ശിവകൃഷ്ണപുരം മോഹൻകുമാർ എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ പൊതിച്ചോറ് വിതരണത്തിന്റെ ചാർജ് വഹിക്കുന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഹീർ സഫർ കൃതജ്ഞത രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp