spot_imgspot_img

നോര്‍ക്ക റൂട്ട്സ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

Date:

spot_img

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ). ഫെബ്രുവരി 21-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക.

ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് (CHENGANNUR) +91 479 208 0428, +91-9188492339 (THIRUVANANTHAPURAM) 0471-2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ -...

ഭരണഘടനാ സംരക്ഷണ സദസ്സ് നാളെ

തിരുവനന്തപുരം: യു ഡി എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു....

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക്; കെ സുരേന്ദ്രൻ

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ബി ജെ പി...

രാജ്യത്തെ മുസ്ലിം പള്ളികൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങണം: ഐ എൻ എൽ

തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ...
Telegram
WhatsApp