spot_imgspot_img

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

Date:

spot_img

തിരുവനന്തപുരം: ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളിൽ നെടുമങ്ങാട് നഗരസഭയും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

60 വയസ്സ് കഴിഞ്ഞ 375 വനിതകൾകൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപയാണ് ചെലവ്. 16 ലക്ഷം ചെലവഴിച്ച് പട്ടികജാതി മേഖലയിലെ കമ്മ്യൂണിറ്റി ഹാളുകൾക്ക് ഫർണിച്ചർ വിതരണവും നാല് ലക്ഷം രൂപ ചെലവിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണവും നടന്നു.

2023-ലെ ബാലസഭാ കലോത്സവ വിജയികൾക്കും കേരളോത്സ വിജയികൾക്കുമുള്ള സമ്മാന വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി.സതീശൻ, മറ്റ് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻമാർ കൗൺസിലർമാർ ചലച്ചിത്ര താരം ശിവമുരളി , നഗരസഭ സെക്രട്ടറി ആർ. കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp