spot_imgspot_img

ഉന്നതി സ്‌കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാർത്ഥികൾക്ക് വിസ കൈമാറി

Date:

spot_img

തിരുവനന്തപുരം: ഉന്നതി സ്‌കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസ കൈമാറി. നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ്മന്ത്രി മന്ത്രി കെ.രാധാകൃഷ്ണൻ,  ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകിയാണ് ഒഡെപെക് വഴി ഇവർക്ക് വിദേശ പഠന അവസരമൊരുക്കുന്നത്. ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പിജി കോഴ്‌സുകൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ഈ സർക്കാരിന്റെ രണ്ടര വർഷത്തെ പ്രവർത്തന കാലയളവിൽ  597 വിദ്യാർത്ഥികളെ വിദേശപഠനത്തിന് അയച്ചു.  ഇതിൽ 39 പേർ തദ്ദേശീയ വിഭാഗക്കാരും 35 പേർ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാർത്ഥികൾ പട്ടിക ജാതിക്കാരാണ്.

ഇതിനു പുറമേ  ഈ വർഷം മുതൽ ഒഡെപെക് വഴി 97 പേർക്ക്  വിദേശ പഠനത്തിന് സ്‌കോളർഷിപ്പ് അനുവദിച്ചു. അവരിൽ പലരും വിദേശ സർവകലാശാലകളിൽ പഠനം തുടങ്ങി. ഇതിനായി 6 കോടി രൂപ ഒഡെപെകിന് കൈമാറിയിട്ടുണ്ട്.

വിദേശ പഠനാവസരം ഉപയോഗപ്പെടുത്തി നാടിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്ന്  യാത്രാ മംഗളങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാധാകൃഷ്ണനും വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp