കൊച്ചി: ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. ഒ ടി ടി റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിലെ ധാരണ ലംഘിക്കുന്നതിനെ തുടർന്നാണ് കടുത്ത തീരുമാനവുമായി ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്.
തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണ്. നിലവിൽ 40 ദിവസത്തിന് ശേഷം മാത്രമേ ഒ ടി ടി റീലീസ് അനുവദികാവു എന്നാണ് കരാർ വച്ചിരിക്കുന്നത്. എന്നാൽ പല നിർമ്മാതാക്കളും ഇത് പാലിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും കൂടാതെ സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഈ പ്രശ്നങ്ങൾക്ക് ബുധനാഴ്ചയ്ക്ക് മുൻപ് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു.