തിരുവനന്തപുരം: ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച പാരാമെഡിക്കൽ കോഴ്‌സുകൾ എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കരാറടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ അപ്രന്റീസായി നിയമിക്കുന്നു. രണ്ട് വർഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗ്, പാരാമെഡിക്കൽ എന്നി കോഴ്‌സുകൾ വിജയിച്ചവർക്ക് യഥാക്രമം 18,000, 15,000, 12,000 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും.
21 വയസ്സ് മുതൽ 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് ഏഴ് വൈകിട്ട് അഞ്ചിന് മുൻപായി വെളളയമ്പലം, കനകനഗറിലുള്ള തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും, എല്ലാ ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അപേക്ഷാഫോറം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.