spot_imgspot_img

കുടുംബബന്ധങ്ങൾ ഊഷ്മളാക്കാൻ കുട്ടികൾക്ക് സ്‌കൂളുകളിൽ അവബോധം നൽകണം: വനിത കമ്മിഷൻ അധ്യക്ഷ

Date:

spot_img
കോട്ടയം: സമൂഹത്തിൽ ഗാർഹിക പ്രശ്‌നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സ്‌കൂളുകളിൽനിന്ന് അവബോധം നൽകണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി. കുടുംബങ്ങളിൽ ആരോഗ്യകരമായ രീതിയിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നുള്ള ധാരണ കുഞ്ഞുനാളിൽ തന്നെ കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി നൽകണം. ചങ്ങനാശേരി നഗരസഭ ഹാളിൽ നടന്ന വനിത കമ്മിഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
വനിത കമ്മിഷന്റെ നേതൃത്വത്തിൽ വിവാഹത്തിന് മുൻപും ശേഷവും കൗൺസിലിംഗുകൾ എല്ലാ ജില്ലയിലും നടത്തി വരുന്നുണ്ട്. ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടത് അധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്ന കേസുകൾ കമ്മിഷന്റെ മുൻപാകെ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ചുറ്റും ഒട്ടേറെ ചതിക്കുഴികളുണ്ടെന്ന് പെൺകുട്ടികൾ തിരിച്ചറിയണം. ആർജ്ജവമുള്ള മനസ്സിന്റെ ഉടമകളായിട്ട് പെൺകുട്ടികൾ മാറണമെന്നും വനിത കമ്മീഷൻ പറഞ്ഞു.
സിറ്റിംഗിൽ 67 പരാതികൾ പരിഗണിച്ചു. ഏഴെണ്ണം പരിഹരിച്ചു. ഒരു പരാതിയിൽ ജാഗ്രത സമിതിയിൽനിന്നു റിപ്പോർട്ട് തേടി. ഒരു പരാതി കൗൺസിലിംഗിനും വിട്ടു. 56 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും . വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഭിഭാഷകരായ അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp