spot_imgspot_img

സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2020-ൽ സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴസിറ്റി നവീനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്.

ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണെന്നതിൽ നമുക്ക് അഭിമാനിക്കാം. വരും വർഷങ്ങളിൽ 75 ശതമാനം തൊഴിൽ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഈ രംഗത്തെ ബാധിക്കാം. ഇതിനാവശ്യമുള്ള ഡിജിറ്റൽ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി. രൂപീകരിക്കപ്പെട്ട് 4 വർഷത്തിനുള്ളിൽ പഠനങ്ങളും ഗവേഷണവും സാധ്യമാക്കാൻ ഇവിടെ കഴിഞ്ഞു. 5 കോർ മേഖലയിൽ  ഗവേഷണം നടക്കുന്നു.

എ ഐ പ്രോസസർ ചിപ്പ് വികസിപ്പിച്ചു കൊണ്ട് മറ്റൊരു ചരിത്ര നേട്ടം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിനെ വിവിധ പദ്ധതികളിൽ സഹായിക്കുന്ന രീതിയിലേക്ക് സർവകലാശാല മാറി. അനുദിനം മാറുന്ന ലോകത്ത് പുതിയ മേഖല കണ്ടെത്തി വികസിക്കാൻ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന് കഴിയണം. മാറുന്ന കാലത്തിനനുസരിച്ച്  അറിവിനെ ഉൽപ്പന്നവും സേവനവുമായി സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന് വിനിയോഗിക്കണം. സർവകലാശാലകൾ ട്രാൻസ്ലേഷൻ സെന്ററായി മാറുന്ന കാലത്ത് അത്തരം സാധ്യതകളും ഡിജിറ്റൽ സർവകലാശാല പരിശോധിക്കണം. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതോടൊപ്പം അത് സാമൂഹിക നന്മക്കായി മാറണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഡീപ് ഫേക്കടക്കമുള്ള നിരവധി വെല്ലവിളികൾ മറി കടക്കാനും കഴിയണം. കാലാവസ്ഥ വ്യതിയാനം കൃഷി, വ്യവസായ പ്രവർത്തനങ്ങൾ എന്നിവക്ക് ഡിജിറ്റൽ അറിവുകളെ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തിയ എ ഐ ഫോർ ആൾ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹത്തിൻറെ പ്രകാശനവും യൂണിവേഴ്സിറ്റി വികസിപ്പിച്ച കൈരളി എ. ഐ. പ്രോസസർ ചിപ്പിന്റെ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് സ്മോൾ ബിസിനസ് മാനേജ്‌മെന്റ്‌ പി.ജി സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡുകൾ വ്യവസായ വകുപ്പ് മന്ത്രി  പി രാജീവ് വിതരണം ചെയ്തു.

കേരള പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ദേവസ്വം പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ഐ ടി ആൻഡ് ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി      ഡോ. രത്തൻ യു ഖേൽക്കർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp