കഴക്കൂട്ടം: നാഷണൽ സയൻസ് വീക്കിനോട് അനുബന്ധിച്ച് നടന്ന ശാസ്ത്ര മത്സര വിജയികൾക്കുള്ള സമ്മാനവിതരണം സി വി രാമൻ ദിനത്തിൽ കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം സ്കിൽ ഡെവലപ്മെൻറ് സെൻറർ ഡയറക്ടർ ഡോ.എച് സി ഗോയൽ നിർവഹിച്ചു. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ദേശീയ ശാസ്ത്ര വാരത്തിന് നേതൃത്വം നൽകിയത് കഴക്കൂട്ടം ഗവണ്മെൻ്റ് ഹെയർ സെക്കൻഡറി സ്കൂൾ ആയിരുന്നു.
പട്ടം ശാസ്ത്ര ഭവൻ ,കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് എൻവിറോൺമെൻറ്,ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി,എന്നി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദേശീയ ശാസ്ത്ര വാരം സമുചിതമായി ആഘോഷിച്ചത് .കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പഴന്തി എസ് എസ് എൻ ജി എച്ച് എസ്, കാട്ടായിക്കോണം ഗവൺമെൻറ് യുപിഎസ് കുളത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ,യുപിഎസ് കണിയാപുരം, ചന്തവിള യുപിഎസ്. ഈ സ്കൂളുകളിൽ വെച്ചാണ് വിവിധ ശാസ്ത്ര മത്സരങ്ങൾ നടന്നത്.
ഒരാഴ്ചക്കാലമായി വിദ്യാർത്ഥികൾക്ക് ശാസ്ത്ര അറിവുകൾ നേടാനും എൻജിനീയറിങ് കോളേജ് സ്കിൽ ഡെവലപ്മെൻറ് സെൻറർ തുടങ്ങിയവ സന്ദർശിക്കാനും ശാസ്ത്ര വിജ്ഞാനികളുമായി സംവാദം നടത്താനുമുള്ള അവസരവും കിട്ടി. കുട്ടികൾക്ക് ശാസ്ത്ര സംവാദങ്ങളും ശാസ്ത്ര യിടങ്ങളുടെ സന്ദർശനം ഇനിയും തുടരുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ് ഡി ഷീജ അറിയിച്ചു.
ചടങ്ങിൽ അനൂപ് അംബിക (സ്റ്റാർട്ട്അപ് മിഷൻ ഡയറക്ടർ),ഡോ.പി ഹരിനാരായണൻ. (കെ എസ് സി .എസ് ടി.ഇ )ഡോ. നീതു. യുവരാജ് ( കെ എസ് സി .എസ് ടി.ഇ ) സിസ്കൂൾ പ്രിൻസിപ്പൽ ഐ ബിന്ദു, ഹെഡ്മിസ്ട്രസ്സ് എസ് ഡി ഷിജ പിടിഎ പ്രസിഡണ്ട് ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു.