spot_imgspot_img

രാജേഷ് വടകോട് ചിത്രം ‘രഘു 32 ഇഞ്ച് ‘ പൂർത്തിയായി

Date:

spot_img

തിരുവനന്തപുരം: രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രഘു 32 ഇഞ്ച്. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയിലൂടെയാണ് അവതരിപ്പിക്കുന്നത്.

മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി, മാനസ പ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ. എസ്, ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ്‌ വലംചുഴിയും അജേഷ് റാന്നിയും. മനോജ്‌ വലംചുഴി ആണ് നായക കഥാപാത്രമായ രഘുവാകുന്നത്.

ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്ത ചിത്രമാണിത്. ഛായാഗ്രഹണം :അജയ് കൃഷ്ണ.

ഗാനരചന : പ്രദീഷ് അരുവിക്കര. സംഗീത സംവിധാനം : അഭിവേദ. ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്.മോഹിത്, രോഹിത് തോമസ്, ജോൺ ബനടിക്റ്റ്. അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്.
എഡിറ്റിംഗ്: എം. സന്ദീപ്‌. മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ :അഭിജിത്. കളറിംഗ് : ജോഷി. പിആർഒ : റഹിം പനവൂർ. സ്റ്റിൽസ് : അജയ്‌ കൃഷ്ണൻ വേറ്റിനാട്, ആനന്ദ്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp