spot_imgspot_img

സെർവർ ഓവർലോഡ് ഒഴിവാക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

Date:

തിരുവനന്തപുരം: സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക.  ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 മുതൽ 7 വരെ രാവിലെയും 6 മുതൽ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവർത്തിക്കുക. മറ്റുജില്ലകളിൽ 6 മുതൽ 9 വരെ രാവിലെയും 5 മുതൽ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...
Telegram
WhatsApp