spot_imgspot_img

ചേരമാന്‍ തുരുത്ത് ഗവ: ആയുര്‍വേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം

Date:

spot_img

തിരുവനന്തപുരം: ഉന്നത നിലവാര മാനദണ്ഡങ്ങൾ പുലർത്തിയതിന് ചേരമാന്‍ തുരുത്ത് ഗവ: ആയുര്‍വേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് ആക്രഡിറ്റേഷൻ ലഭിച്ചു. ഇന്ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ചതിനാണ് ചേരമാന്‍ തുരുത്ത് ഡിസ്പെൻസറിക്ക് ഈ അംഗീകാരം ലഭിച്ചത്.

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ എ ബി എച്ച് അംഗീകാരം. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. ലേഖ വി കെ യുടേയും പഞ്ചായത്ത് പ്രസിഡന്റ് അജിത അനി ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്. കേരള സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ കേരളയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp