spot_imgspot_img

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം: സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യമന്ത്രി നിർവഹിച്ചു

Date:

തിരുവനന്തപുരം: മികച്ച നിലവാരം പുലർത്തിയതിന് നേമം ആയുർവേദ ഡിസപെൻസറിക്ക് എൻ എ ബി എച്ച് ആക്രഡിറ്റേഷൻ ലഭിച്ചു. മാർച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തിൽ ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ചവച്ചതിനാണ് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അ ണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ എ ബി എച്ച് അംഗീകാരം നൽകിയത്.

നേമം ആയുർവേദ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. ഷർമദ് ഖാന്റെയും കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഗായത്രി ബാബു എന്നിവർ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്. കേരള സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ കേരളയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp