തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ച് പദ്മജ വേണുഗോപാൽ. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്നും പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും പദ്മജ പറഞ്ഞു. ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മജ.
കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്പിച്ചത്. ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പദ്മജ വ്യക്തമാക്കി.
ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളതെന്നും ബിജെപി പ്രവേശം ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിക്കാണെന്നും പത്മജ അറിയിച്ചു. അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.