
വർക്കല: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ കടലിൽ വീണ 15 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
13 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേർ കഴക്കൂട്ടം മിഷൻ ആശുപത്രിയിലും ചികിത്സയിലാണ്.
പോലീസ് സ്ഥലത്തുണ്ട്. ആരെങ്കിലും കടലിൽ പോയോ എന്നത് അന്വേഷിക്കുകയാണ്. തിരച്ചിൽ തുടരുകയാണ്.


