പെരുമാതുറ : ഗവ. എൽ പി.എസ് പെരുമാതുറ 133-ാം വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും വ്യാഴാഴ്ച നടന്നു. ചിറയിൻകീഴ് എം.എൽ.എയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശി ഉദ്ഘാടനം ചെയ്ത ‘യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് .എം.എ. അബ്ദുൾവാഹീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അൻസിൽ അൻസാരി,
എസ്.എം.സി. ചെയർ പേഴ്സൺ സുമയ്യ, ഗാന്ധിദർശൻ സമിതി അംഗം ഉമർ, മുൻ എച്ച് എം ശ്യാമള ടീച്ചർ മുതലയാവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥിയായി കുമാരി ദൃശ്യ എസ് നായർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. വിളംബരജാഥയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെ വിവിധ പ്രകടനങ്ങളും കലാപരിപാടികളും കൊണ്ട്
വൈവിധ്യ മുള്ളതായിരുന്നു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ ട്രോഫികൾ നൽകി ആദരിച്ചു.
Date: