കോഴിക്കോട്: മാസപ്പിറവി ദൃശമായതോടെ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭം. നാളെ റമദാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചത്. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്. ഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതം തുടങ്ങിയിരുന്നു.