വർക്കല: വർക്കല പാപനാശം ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.
ഈ മാസം മൂന്നാം തിയതിയാണ് വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം സംഭവിച്ചത്. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്.
അതെ സമയം മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കി. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.