spot_imgspot_imgspot_img

വലിയവേളി ഫിഷ് ലാന്റിംഗ് സെന്ററിന് തറക്കല്ലിട്ടു

Date:

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വലിയവേളി ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നതെന്നും പ്രദേശത്തേക്കുള്ള റോഡിന്റെ നവീകരണവും നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 44.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മിക്കുന്നത്. കെല്ലിനാണ് നിര്‍മാണ ചുമതല. 81 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഫിഷ് സെന്ററില്‍ ലൈറ്റ് പ്രൂഫ് ഷെഡ്, ലാന്റിംഗിന് വേണ്ടിയുള്ള ഡി ആര്‍ പ്രൊട്ടക്ഷന്‍ ഭിത്തി, റോഡ് നവീകരണം എന്നിവ ഉള്‍പ്പെടെയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. പൗണ്ട്കടവ് കൗണ്‍സിലര്‍ ജിഷ ജോണ്‍ അധ്യക്ഷത വഹിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp