spot_imgspot_img

പൗരത്വ ഭേദഗതി നിയമം: നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഏജിയെ ചുമതലപ്പെടുത്തി

Date:

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്ത‌ിട്ടുണ്ട്. പൗരത്വ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച ആരംഭിച്ചു

കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച. രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ്...

എട്ടാം ക്ലാസുകാരന് പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും...

പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ...

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 2223...
Telegram
WhatsApp