തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ. ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായി യാതൊരു ബന്ധവുമില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ചില സ്ഥാപനങ്ങൾ ആസൂത്രിതമായി വാർത്ത നൽകുന്നുവെന്നും. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാനും ഇ പി ജയരാജൻ വെല്ലുവിളിച്ചു.
സംഭവത്തിൽ ഇ പി ജയരാജൻ ഡി ജി പിക്ക് പരാതി നൽകി. ഉടൻ അന്വേഷണം ആരംഭിക്കും. രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ലെന്നും ഫോണിലും സംസാരിച്ചിട്ടില്ലെന്നും പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല.നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. അവർ ജയിക്കാനായി എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരൊക്കെ തമ്മിലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.