
കണിയാപുരം: റമദാൻ പുണ്യങ്ങൾ കരസ്ഥമാക്കുവാൻ കാരുണ്യ പ്രവർത്തനങ്ങളുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് സംഗമകൾക്ക് കണിയാപുരം പള്ളി നടയിൽ തുടക്കമായി. മുസ്ലിം ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൗഷാദ് ഷാഹുൽ നഗറിൽ സംഘടിപ്പിച്ച സംഗമത്തിൽ വെച്ച് നൂറുകണക്കിന് പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു.
റിലീഫ് കമ്മിറ്റി ചെയർമാൻ ഷഹീർ ഖരീം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉത്ഘാടനം ചെയ്തു. മുസ്ലി ലീഗ് നേതാവ് കടവിളാകം കബീർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് തൗഫീക്ക് ഖരീം, അൻസാരി പള്ളി നട, മുഹമ്മദ് അബ്ദുൽ ഖാദർ, കമാൽ ജാവാ കോട്ടേജ്, നസീർ അഹമ്മദ്, തക്സീർ ഷംസുദീൻ എന്നിവർ പ്രസംഗിച്ചു


