ഡൽഹി: തൊഴിലുറപ്പ് വേതനം ഉയർത്തി കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്രത്തിന് അനുമതി നൽകി.
ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. വേതന വര്‍ധനവില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക.