തിരുവനന്തപുരം: ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് നർത്തകി സത്യഭാമ. വംശീയ ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്നാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ സത്യഭാമയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നത്. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നുവെന്നും ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല അഭിമുഖത്തിൽ പറഞ്ഞതെന്നും സത്യഭാമ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സത്യഭാമയുടെ പ്രതികരണം.
അതിക്രൂരമായിട്ടായിരുന്നു ഡോ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദ പരാമർശം ഉന്നയിച്ചത്. ആർ എൽ വി രാമകൃഷ്ണന് കാക്കയുടെ നിറമാണെണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സൗന്ദര്യമുള്ള പുരുഷന്മാർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാണെന്നുമായിരുന്നു സത്യഭാമ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. ഇതിനു ശേഷം ഇവരുടെ പ്രതികരണം എടുക്കാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും കറുത്ത നിറത്തെ അധിക്ഷേപിച്ച് നിരവധി പ്രസ്താവനനകൾ ഇവർ പറഞ്ഞിരുന്നു.
ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും വ്യാപകമായിരിക്കുകയാണ്. നിരവധി ട്രോൾ വീഡിയോകളാണ് ഇതിനെതിരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ വന്നിരിക്കുന്നത്.