spot_imgspot_imgspot_img

കസ്റ്റഡിയിലിരിക്കെ ഉത്തരവ് പുറത്തിറക്കി കെജ്രിവാൾ; അന്വേഷണം ആരംഭിച്ചു

Date:

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവ് പുറപ്പെടുവിച്ചു. ജയിലിൽ ആയ ശേഷം കെജ്‌രിവാള്‍ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേന അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇ ഡി അറിയിച്ചു.

കെജ്‌രിവാളിന് ജയിലിൽ കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്നും ഉത്തരവ് എങ്ങനെ കിട്ടി എന്നതിനെ സംബന്ധിച്ച് അറിയുന്നതിനായി അതിഷി മെര്‍ലേനയെ ചോദ്യം ചെയ്യുമെന്നും ഇ ഡി അറിയിച്ചു. ജലവിഭവ വകുപ്പിന്‍റെ നടപടികൾക്കായി ഞായറാഴ്ചയാണ് കെജ്രിവാൾ നിർദേശം നൽകിയത്. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp