കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതെ സമയം 3 പ്രതികളെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ തീരുമാനിച്ചു. വേഗത്തില്‍ അപ്പീല്‍ നല്കാൻ എ ജിയ്ക്ക് നിർദേശവും നൽകിയിട്ടുണ്ട്.