spot_imgspot_img

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്ന് ഡിടിപിസി

Date:

spot_img

കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്നനാണ് രാവിലെ വന്ന വാർത്ത. എന്നാൽ ബ്രിഡ്‌ജ്‌ തകർന്നിട്ടില്ലെന്നാണ് ഡിടിപിസിയുടെ വിശദീകരണം. കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസി പറയുന്നത്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. നേരത്തെയും സമാനമായി പല സ്ഥലങ്ങളിലും ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ തകർന്നിരുന്നു. പലർക്കും പരിക്കേറ്റിരുന്നു. എന്നാൽ മുഴപ്പിലങ്ങാട് ബീച്ചിൽ കടലാക്രമണ സാധ്യത ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല.

അതെ സമയം ഇന്നലെ ബീച്ചിൽ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നുവെന്നും ശക്തമായ തിരയിൽ പെട്ട് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും തകർന്നുവെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനയുള്ള തെരച്ചിൽ...

ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ...

മഞ്ഞ,പിങ്ക് കാർഡുകാർ 24 ന് മുമ്പു മസ്റ്ററിംഗ്‌ പൂർത്തിയാക്കണം

നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള...

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...
Telegram
WhatsApp