തിരുവനന്തപുരം: തലസ്ഥാനത്ത് കടലാക്രമണം ശക്തമായതിനിടെ മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു അപകടം. രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.
ആദ്യം ഒരു വള്ളം മറിയുകയായിരുന്നു. തുടർന്ന് അതിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളെയും രക്ഷപെടുത്തി. ഇതിനു പിന്നാലെയാണ് മറ്റൊരു വള്ളം കൂടി മറിഞ്ഞത്. അപകടത്തിൽ ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു. തെറിച്ചുവീണ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെയും സമാനയായി മുതലപ്പൊഴിയിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു.