തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന ഏപ്രിൽ 12ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കും. കണക്ക് പരിശോധനയ്ക്ക് സ്ഥാനാർത്ഥികൾ / അംഗീകൃത എജന്റുമാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. തുടർ രണ്ടും മൂന്നും ഘട്ട പരിശോധനകൾ ഇതേ സ്ഥലത്ത് ഇതേ സമയത്ത് യഥാക്രമം ഏപ്രിൽ 17 (ബുധൻ), ഏപ്രിൽ 23 (ചൊവ്വ) തിയതികളിൽ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതെ സമയം തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന ഏപ്രിൽ 13 രാവിലെ 10.30ന് തൈക്കാട് ഗവൺമെന്റ് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. കണക്ക് പരിശോധനയ്ക്ക് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ / അംഗീകൃത എജന്റുമാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. തുടർ രണ്ടും മൂന്നും ഘട്ട പരിശോധനകൾ ഇതേ സ്ഥലത്ത് ഇതേ സമയത്ത് യഥാക്രമം ഏപ്രിൽ 18 (വ്യാഴം), ഏപ്രിൽ 23 (ചൊവ്വ) തിയതികളിൽ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.