ആലപ്പുഴ: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.കായംകുളത്ത് വച്ചാണ് അപടകം നടന്നത്. മന്ത്രിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ മറ്റൊരു ടിപ്പറുമായി കൂട്ടിയിടിച്ചു.
അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ.