spot_imgspot_imgspot_img

ഇറ്റാനഗറിലെ മലയാളികളുടെ മരണം; ബ്ലാക്ക് മാജിക്കെന്ന് സംശയം

Date:

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ദുരൂഹത. ബ്ലാക്ക് മാജിക്കാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന സൂചന. തിരുവനന്തപുരം സ്വദേശി ആര്യയുടെയും കോട്ടയം സ്വദേശികളായ ദമ്പതികളെയും കഴിഞ്ഞ ദിവസമാണ് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസും ഭാര്യ ദേവിയും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്നും സംശയമുണ്ട്. സംഭവത്തിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.

നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ദമ്പതികളെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. മാത്രമല്ല മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആര്യയെ ട്രാപ് ചെയ്ത് കൊണ്ടുപോയതായി ആര്യയുടെ ബന്ധുക്കൾ ആരോപിച്ചു. അതെ സമയം നവീനും- ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇപ്പോള്‍ മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇറ്റാനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp