തിരുവനന്തപുരം: റംസാനിലെ ഇരുപത്തിയേഴാം രാവിലേക്ക് കേരത്തിലെ വിശ്വാസികൾ കടന്നിരിക്കുകയാണ്. ഇതോടെ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. റമദാനിലെ ഏറ്റവും വിശേഷപ്പെട്ട രാവാണ് നിര്‍ണയത്തിന്റെ രാത്രി എന്നര്‍ഥമുള്ള ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസം സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് നോമ്പുമാസത്തിലെ ഇരുപത്തിയേഴാം രാവെന്നാണ് കണക്കാക്കുന്നത്.
വിശ്വാസികൾക്ക് ഏറെ പ്രാധ്യാന്യമുള്ള ഒരു രാവ് കൂടിയാണിത്. ഇന്ന് രാത്രിയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാവും. ഖുർആൻ പാരായണവും തസ്ബീഹ് നമസ്‌കാരം, തറാവീഹ് നമസ്ക്കാരം, വിത്റ് നിസ്‌കാരം, അസ്‌മാഉൽ ഹുസ്‌ന, തൗബ തുടങ്ങി പ്രത്യേക നമസ്കാരവുമായി പ്രാർത്ഥനാ മുഖരിതമാവും വിശ്വാസികളുടെ വീടുകളും പള്ളികളും.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെയാണ് ഇരുപത്തിയേഴാം രാവിൻറെ സുകൃതം അറിഞ്ഞത്. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം ആരംഭിച്ച കേരളത്തിലും ഒമാനിലും ഇന്നാണ് ഇരുപത്തിയേഴാം രാവ്. മാത്രമല്ല റമദാൻ ഇരുപത്തിയേഴ് പിന്നിടുന്നതോടെ വിശ്വാസികൾ ഈദ് ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങും.