ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമബംഗാളിൽ നിന്നാണ് കേസിലെ രണ്ടു മുഖ്യപ്രതികൾ പിടിയിലായത്. കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് എൻ ഐ എ ഇവരെ പിടികൂടിയത്.
സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് ഇവർ. കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീന്‍ താഹയ്ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് ഇറക്കിയിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻഐഎയ്ക്ക് ലഭിച്ചത്. ഇവർ വ്യാജ പേരുകളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.