തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറാൻ ഇരിക്കെ പൂരം പ്രതിസന്ധിയിൽ. ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ പുതിയ സർക്കുലർ പുറത്തിറങ്ങി.
തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയതായിട്ടാണ് സർക്കുലറിൽ പറയുന്നത്. കൂടാതെ ആനകളുടെ 50 മീറ്റർ അകാലത്തിൽ മാത്രമേ നിൽക്കാവൂ തുടങ്ങിയ നിർദേശങ്ങളുമുണ്ട്. മാത്രമല്ല കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണമെന്നും ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. അതെ സമയം തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറുകയാണ്. പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. ഏപ്രിൽ 19നാണ് തൃശൂർ പൂരം.