spot_imgspot_img

സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്തു

Date:

കൊച്ചി : സിഎംആർഎൽ എം.ഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. മാസപ്പടി കേസിലാണ് ഇ ഡിയുടെ ചോദ്യം ചെയ്യൽ. ആലുവ തോട്ടയ്ക്കാട്ടു കരയിലെ വീട്ടിലാണ് ചോദ്യം ചെയ്യൽ. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. രണ്ട് തവണ സമൻസ് നൽകിയിട്ടും കര്‍ത്ത ഇ.ഡി ഓഫീസിൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഇ ഡി സംഘം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.

വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇ ഡിയുടെ ചോദ്യം ചെയ്യൽ. അതേസമയം സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp