spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായ അഭിമന്യുവിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവിൽ മർദനത്തിലേക്ക് നയിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ നാലോളം ഹോട്ടല്‍ ജീവനക്കാര്‍ ചേർന്നാണ് യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.

ഓൺലൈൻ ആപ്പ് വഴി ലഭിച്ച ഓർഡർ എടുക്കുന്നതിനായിട്ടാണ് അഭിമന്യു ഹോട്ടലിലേക്ക് എത്തിയത്. ഈ സമയം ഹോട്ടലിലെ ഒരു ജീവനക്കാരൻ കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ അഭിമന്യുവിന്റെ ഇരുചക്ര വാഹനവുമായി കൂട്ടിമുട്ടുകയായിരുന്നു. ഇതേ തുടർന്നാണ് തർക്കം ആരംഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp