spot_imgspot_imgspot_img

വോട്ടുറപ്പിക്കാൻ പാരാസെയ്‌ലിങും സ്‌കൂബാ ഡൈവിങും; ശ്രദ്ധനേടി ജില്ലാ സ്വീപിന്റെ പ്രചാരണപരിപാടി

Date:

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വേറിട്ട പ്രചാരണവുമായി ജില്ലാ സ്വീപ്. കടലിലും ആകാശത്തും സാഹസിക വിനോദങ്ങളിലൂടെ, സമ്മതിദാനത്തിന്റെ പ്രധാന്യം പൊതുസമൂഹത്തെ ഓർമിപ്പിച്ച് ജില്ലാ സ്വീപ് നടത്തിയ ബോധവത്കരണ പരിപാടി ജനശ്രദ്ധയാകർഷിച്ചു. ജില്ലാ സ്വീപ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സാഹസിക വിനോദ ക്ലബ്ബായ ബോണ്ട് സഫാരി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവളം ബീച്ചിൽ പാരസെയ്‌ലിങും സ്‌കൂബാ ഡൈവിങും സംഘടിപ്പിച്ചു.

പ്രചാരണത്തിലെ വ്യത്യസ്തത ബീച്ചിലെത്തിയവരെയും ഏറെ ത്രസിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്. ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, സ്വീപ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. കൂടാതെ നഗരപ്രദേശത്തെ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളയമ്പലം മാനവീയം വീഥിയിൽ മ്യൂസിക് ബാൻഡ് ഷോയും ജില്ലാ സ്വീപ് സംഘടിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp