spot_imgspot_img

അംഗപരിമിതർക്ക് വോട്ടുചെയ്യാൻ ബൂത്തുകളിൽ സൗകര്യം ഒരുക്കിയില്ലെങ്കിൽ ഉടനടി നടപടി: ചീഫ് ഇലക്ടറൽ ഓഫീസർ

Date:

spot_img

തിരുവനന്തപുരം: അംഗപരിമിതർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യമായി ഇടപെടാനും തടസ്സരഹിതമായി വോട്ട് ചെയ്യാനും വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ്, അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ സി.ശർമിള ഐഎഎസ് എന്നിവർ പറഞ്ഞു. അംഗപരിമിതർക്ക് വോട്ടുചെയ്യാൻ ബൂത്തുകളിൽ സൗകര്യം ഒരുക്കിയില്ലെങ്കിൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. നിയമസഭാ മന്ദിരത്തിലെ കേരളാ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ചേമ്പറിൽ നടന്ന അംഗപരിമിതസംഘടനാ നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് ഐകകര്യങ്ങൾ പരാമർശിച്ചത്.

റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടർമാരുടെ രജിസ്ട്രേഷൻ മുതൽ വോട്ടെടുപ്പ് ദിനത്തിൽ വീൽചെയർ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകുന്നത് വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഭിന്നശേഷിക്കാർക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ സവിശേഷമായി ഡിസൈൻ ചെയ്ത ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.

പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകൾക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയൽ, വീൽ ചെയറിനുള്ള അഭ്യർത്ഥന, വോട്ടർ പട്ടികയിൽ പേര് തിരയൽ, പോളിംഗ് സ്റ്റേഷൻ ഏതെന്ന് അറിയൽ, ബൂത്ത് ലൊക്കേറ്റ് ചെയ്യൽ, പരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.

കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദസഹായവും കേൾവി പരിമിതിയുള്ളവർക്കായി ടെക്സ്റ്റ് ടു സ്പീച്ച് സൗകര്യവും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് വലിയ ഫോണ്ടും കോൺട്രാസ്റ്റുള്ള നിറങ്ങളും ഒക്കെയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ബൂത്ത് കണ്ടെത്തൽ, അതിന്റെ ലൊക്കേഷൻ, അവിടേക്കെത്താനുള്ള മാർഗങ്ങൾ, വോട്ടെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ആപ്പ് വഴി ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് തടസ്സമാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകാനുള്ള സൗകര്യവും ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപുകൾ സ്ഥാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പരാതികൾക്ക് ഇ ലക്ഷൻ കമ്മീഷന്റെ 0471-2300121 എന്ന നമ്പരിൽ വിളിച്ച് ഇലക്ഷൻ എക്യുപ്മെന്‍റ് സെക്ഷനിൽ ബന്ധപ്പെട്ടാൽ പരിഹാരം കണ്ടെത്താനാവും.

ചീഫ് ഇലക്ടറൽ ഓഫീസർ ചേമ്പറിൽ നടന്ന പ്രസ്തുത യോഗത്തിൽ ഇൻഡാക്ന്റെ (ഇന്ധ്യൻ നാഷണൽ ഡിഫറെന്റ്ലീ ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസിന്റെ) നാഷണൽ പ്രസിഡന്റും ദിസ്‌-എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനുമായ ഡോ.എഫ്എം.ലാസർ സംസാരിച്ചു. രാഷ്ട്രീയ വികലാംഗ സംഘിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ.മലയൻകീഴ്‌.വി.പ്രേമൻ, കേരള ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് വൈശാഖ് മുണ്ടൂർ, ഭിന്നശേഷി കൂട്ടായ്മയുടെ സെക്രട്ടറി വിനോദ് കുമാർ.വികെ , ഡിഎപിസി അംഗം സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളായ അരുൺ, ശ്രീകാന്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp