spot_imgspot_imgspot_img

വർക്കല ഇലകമണ്ണിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: വർക്കല ഇലക്കമണിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി. സിന്ധുവിന്റെ (46) മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ് സൂചന. ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ മുതൽ സിന്ധുവിനെ കാണാനില്ലായിരുന്നു. ഏറെ തിരഞ്ഞിട്ടും യാതൊരു അറിവും ലഭിക്കാത്തതിനെ തുടർന്ന് മക്കളായ നന്ദു ദാസും വിധുൻ ദാസും പരാതിയുമായി അയിരൂർ പോലീസ് സ്‌റ്റേഷനിലെത്തി.

തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. തടുർന്ന് വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിൽ കിണറിന്റെ സൈഡിൽ നിന്ന് ഒരു ചെരുപ്പ് കണ്ടെത്തുകയായിരുന്നു. വലിയ താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തുടർന്നുള്ള പരിശോധനയിൽ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പരാമർശം ഇല്ലെന്ന് അയിരൂർ പൊലീസ് അറിയിച്ചു. സിന്ധുവിന്റെ ഭർത്താവ് വിദേശത്താണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp