spot_imgspot_img

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

Date:

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വസതിയിലാണ് മോഷണമാ നടന്നത്. ഏകദേശം ഒരു കോടി രൂപയോളം വരുന്ന സ്വർണ്ണ- വജ്രാഭരണങ്ങൾ നഷ്ടമായതായിട്ടാണ് റിപ്പോർട്ട്. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

വീട്ടിൽ ജോഷി ഭാര്യ സിന്ധു, മരുമകൾ വർഷ , 3 കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത്. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല രാത്രി 1.30നു ശേഷമാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്.

കാരണം രാത്രി 1.30യ്ക്ക് ശേഷമാണ് ജോഷി ഉറങ്ങാനായി പോയത്. അതുവരെയും അസ്വഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും പറയുന്നു. പുലർച്ചെ 5.30 യോടെ സിന്ധു ജോഷി ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി...
Telegram
WhatsApp