തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഫാസിസത്തിനും വർഗീയതക്കും മതരാഷ്ട്രവാദികൾക്കും താക്കീതും മുന്നറിയിപ്പുമായിരിക്കുമെന്നും മതേതര ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയുംരാജ്യത്തിന്റെ ബ്രഹത്തായ ഭരണഘടനയെ ഉയർത്തിപിടിക്കുകയുംചെയ്യുന്ന ഭരണം നിലവിൽവരുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു.വർഗീയ വി ദ്വേഷ പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 23’ഐ എൻ എൽ പതാകദിന’ത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സബീർ തൊളികുഴി പതാക ഉയർത്തി.
ബുഹാരി മാന്നാനി,മഹിളാ ലീഗ് സംസ്ഥാന സെക്രട്ടറി നജുമുന്നിസ, ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, സെക്രട്ടറി നസീർ തോളിക്കോട്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര,മഹിളാ ലീഗ് ജില്ലാ സെക്രട്ടറി വി എസ് സുമ, ദളിത് ലീഗ് നേതാവ് കാച്ചാണി അജിത്,താജുദീൻ ബീമാപ്പള്ളി, മുഹമ്മദ് സജിൽ, വിഴിഞ്ഞം ഹക്കിം, അഡ്വ. ഉബൈദുള്ള, നസീർ മൗലവി, അർഷാദ് അഹമ്മദ്, റഹീസ് മൗലവി, ഷിയാസ്,അസിസ് നെടുമങ്ങാട്, അബ്ദുസമദ് പോത്തൻകോട്, വെമ്പായം ഖാദർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.