പുതിയ അപ്ഡേറ്റുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം എക്സ്. എക്സ് ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഉയര്‍ന്ന ഗുണമേന്മയുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്ന ടിവി ആപ്ലിക്കേഷനാകും അവതരിപ്പിക്കുക. യുട്യൂബ് ആണെന്ന് തോന്നിക്കുന്ന ഹോംസ്‌ക്രീനാണ് എക്‌സ് ടിവിയ്ക്കും ആവിഷ്കരിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് വലിയ സ്‌ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള, ആഴത്തിലുള്ള വിനോദം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എക്‌സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു. വരാൻ പോകുന്ന ഫീച്ചറിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രെന്‍ഡിങ് വീഡിയോ അല്‍ഗോരിതം ഫീച്ചര്‍ ആപ്പ് അവതരിപ്പിക്കും. മാത്രമല്ല വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിന് അപ്ഡേറ്റഡ് രീതി അവലംബിക്കുമെന്നും കമ്പനി അറിയിച്ചു.
മാത്രമല്ല വീഡിയോകള്‍ ലൈക്ക് ചെയ്യാനും ബുക്ക്മാര്‍ക്ക് ചെയ്യാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം മൊബൈലില്‍ നിന്ന് ടിവി സ്‌ക്രീനിലേക്ക് വീഡിയോകള്‍ കാസ്റ്റ് ചെയ്ത് കാണാന്‍ കഴിയുന്നവിധമാണ് സംവിധാനം വരിക. എല്ലാ സ്മാർട്ട് ടി വികളിലും ഈ ഫീച്ചർ ഉടൻ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.