ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മിഷൻ. രാജസ്ഥാനിലെ വിദ്വേഷ പരാമർശത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്.
രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും മറ്റുള്ളവരുണ്ടാക്കിയ പണം കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമാണ് മോദിയുടെ വിവാദ പ്രസംഗത്തിലെ പരാമർശം. ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. മോദിയ്ക്ക് പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഖെ, പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.