കഴക്കൂട്ടം: കഴക്കൂട്ടം സെൻറ് ജോസഫ്സ് ദേവാലയത്തിൽ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുനാൾ ഏപ്രിൽ 27 മുതൽ മെയ് 1 വരെ. ഇടവക വികാരി റവ.ഫാ.ദീപക് ആൻ്റോയുടെ മുഖ്യകാർമികത്വത്തിൽ 27ന് വൈകിട്ട 5:45 ന് കൊടിയേറും. റവ ഫാ ജെറാൾഡ.ഡി യുടെ മുഖ്യ കാർമികത്വത്തിൽ സമൂഹ ദിവ്യബലിയും ഫാ ഡൈസൺ വൈയുടെ നേതൃത്വത്തിൽ വചനവിചിന്തനവും നടത്തും. മെയ് ഒന്നിന് തിരുനാൾ സമാപിക്കും
ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി വചന വിചിന്തനം എല്ലാ ദിവസവും വൈകുന്നേരം ഉണ്ടാകും. 28ന റവ. ഫാ.ഷാജു വില്യം, റവ. ഫാ. ലാസർ ബെനഡിക്റ്റ്, 29ന് രാവിലെ റവ ഫാ.കോസ്മോസ് കെ തോപ്പിൽ, റവ. ഫാ ബാബു റോബർട്ട് OFM Cap, വൈകുന്നേരം 5ന റവ.ഫാ.സുരേഷ് പയസും, റവ. ഫാ.സ്റ്റാലിൻ ഫെർണാണ്ടസും, യഥാക്രമം സമൂഹ ദിവ്യബലിക്കും വചന ചിന്തനത്തിനും നേതൃത്വം നൽകും.
ഏപ്രിൽ 30ന് വൈകിട്ട് 06.00 ന് വെരി.റവ.മോൺ യൂജിൻ എച്ച.പെരേര സന്ധ്യാവന്ദന പ്രാർത്ഥനയ്ക്കും, വെരി.റവ.മോൺ. ജെയിംസ് കുലാസ് വചന വിചിന്തനവും നടത്തും. തുടർന്ന് ആഘോഷമായ ചപ്രപ്രദക്ഷിണവും നടക്കും. തിരുനാൾ ദിനമായ മെയ് ഒന്നിന് രാവിലെ 10:30 ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ.റവ.ഡോ ക്രിസ്തുദാസ് ആറിൻറെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും വചനവിചിന്തനവും നടത്തും. കൊടിയിറക്കോടുകൂടി തിരുനാളിന് സമാപനം കുറിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.